നീലേശ്വരം: സ്‌കൂട്ടറില്‍ കടത്തികൊണ്ടു വരികയായിരുന്ന ചന്ദനമുട്ടികളുമായി യുവാവിനെ ഇലക്ഷന്‍ ഫ്ളൈയിംങ് സ്‌ക്വാഡ് സംഘം അറസ്റ്റുചെയ്തു. മുളിയാര്‍ ബാവിക്കരയിലെ അബ്ദുള്ളയുടെ മകന്‍ കെ.മൂസ(33)
യെയാണ് വൈകീട്ട് മടിക്കൈ ഏച്ചിക്കാനത്ത് നിന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഇലക്ഷന്‍ ഫ്ളൈയിംങ് സ്‌ക്വാഡ് സെക്ടറല്‍ മജിസ്ട്രേറ്റും കയ്യൂര്‍-ചീമേനി പഞ്ചായത്ത് സെക്രട്ടറിയുമായ രമേശനും നീലേശ്വരം എസ്ഐ കെ.വി.മധുസൂദനന്‍ മടിക്കൈയും സി പി ഒ ഹഷീം എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ച കെഎല്‍ 14 എക്സ് 4494 നമ്പര്‍ സ്‌കൂട്ടറില്‍ നിന്നും ആറ് കിലോയോളം ചന്ദനമുട്ടികളും മൂന്ന് മഴു, ഈര്‍ച്ചവാള്‍, ചന്ദനം മുറിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവയുംപിടിച്ചെടുത്തു.