വനിതകള്‍ക്കു വേണ്ടി മാത്രം ഒരു പുരസ്‌കാര സമര്‍പ്പണം….. ബാംഗ്ലൂര്‍ സപര്യ സാഹിത്യ പുരസ്‌കാരം

ബാംഗ്ലൂര്‍:സപര്യ സാംസ്‌കാരിക സമിതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയിച്ച വനിതകള്‍ക്ക് പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 16 ന് ബെംഗളൂരുവിലെ കോസ്‌മോപോളിറ്റന്‍ ക്ലബ്ബില്‍ വെച്ച് നടന്നു. പി ഗോപകുമാര്‍ ഐ ആര്‍ എസ് ( അഡിഷണല്‍ കമ്മീഷണര്‍ കസ്റ്റംസ് & ഇന്‍ ഡയറക്റ്റ് ടാക്‌സ് ). പരിപാടി ഉദ് ഘാടനം ചെയ്തു. സപര്യ വനിതാശ്രീ പുരസ്‌കാരം ജലജ രാജീവിന് സമ്മാനിച്ചു.
സപര്യ നോവല്‍ പുരസ്‌കാരം സജിത അഭിലാഷും , പ്രത്യേക ജൂറി നോവല്‍ പുരസ്‌കാരം അംബുജം കടമ്പൂര് , സിസിലി ജോസ് എന്നിവര്‍ ഏറ്റുവാങ്ങി.ചെറുകഥാപുരസ്‌കാരം വൃന്ദ പാലാട്ട് , ചെറുകഥ പ്രത്യേക ജൂറി പുരസ്‌കാരം സ്മിത ആദര്‍ശ്, മായാദത്ത് എന്നിവര്‍ ഏറ്റുവാങ്ങി.

കവിതാ പുരസ്‌കാരം ദിനശ്രീ സുചിത്തനുംകവിത പ്രത്യേക ജൂറി പുരസ്‌കാരം ശ്രീകല സുഖാദിയയും രമാ പിഷാരടിയും ഏറ്റുവാങ്ങി. കര്‍ണാടക ആദ്യ വനിത ഐ പി എസ് ഓഫീസര്‍ ഡോ. ജിജാ മാധവന്‍ ഹരിസിംഗ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും ജീവിതരേഖാചിത്രവും പുസ്തകങ്ങളുമാണ് പുരസ്‌കാരം. ഗീത ശശികുമാര്‍ സമ്മാനാര്‍ഹരെ പരിചയപ്പെടുത്തി. ഡോ പ്രേംരാജ് കെ കെ യുടെ കഥാസമാഹാരം ‘കിളികള്‍ പറന്നുപോകുന്നയിടം ‘ കേന്ദ്ര അക്കാദമി പുരസ്‌കാര ജേതാവ് സുധാകരന്‍ രാമന്തളി പ്രകാശനം ചെയ്തു. . എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരന്‍ എസ് സലിം കുമാര്‍ പുസ്തക പരിചയം നടത്തി.കണ്ണൂര്‍ കക്കോട് നവപുരം മതാതീത ദേവാലയം പ്രസിദ്ധീകരിക്കുന്ന നാരായണഗുരു മുതല്‍ നാരായണന്‍ മാഷ് വരെ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ഡോ കെ കെ പ്രേംരാജ് നിര്‍വഹിച്ചു. രമാ പിഷാരടിയുടെ ജിപ്‌സികളുടെ വീട് എന്ന കവിതാസമാഹാരം പ്രകാശനം ഡോ ജീജാ മാധവ് ഹരിസിങ് നിര്‍വഹിച്ചു.

ചടങ്ങില്‍ കഥകളി നടന്‍ എം എം കൃഷ്ണന്‍ നമ്പൂതിരിയേയും കാഴ്ച വൈകല്യമുണ്ടായിട്ടും ക്രിക്കറ്റിലും ചെസ്സിലും പ്രാഗല്‍ഭ്യം തെളിയിച്ച രവികുമാര്‍ എന്നിവരെയും ആദരിച്ചു.സപര്യ കര്‍ണാടക പ്രസിഡന്റ് രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സപര്യ കേരള പ്രസിഡണ്ട് പ്രാപ്പൊയില്‍ നാരായണന്‍ , സപര്യ കര്‍ണാടക രക്ഷാധികാരി രവീന്ദ്രന്‍ അയ്യപ്പന്‍ എന്നിവര്‍ ആശീര്‍വാദപ്രഭാഷണം നടത്തി. സപര്യ കേരള വൈസ്പ്രസിഡന്റ് കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, സപര്യ കേരള ജനറല്‍ സെക്രട്ടറി ആനന്ദ കൃഷ്ണന്‍ എടച്ചേരി, ആര്‍ സൂര്യനാരായണ ഭട്ട് പനത്തടി,സപര്യ സംസ്ഥാന സെക്രട്ടേറി രവീന്ദ്രന്‍ കൊട്ടോടി, സംസ്ഥാന ട്രഷറര്‍ അനില്‍കുമാര്‍ പട്ടേന, രഞ്ജിനി ബാംഗ്ലൂര്‍,ജോണ്‍, ഷീല സുകുമാരന്‍,ഷൈല നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാക്കള്‍ മറുമൊഴിനടത്തി. സപര്യ കര്‍ണാടക ട്രഷറര്‍ അനൂപ് ചന്ദ്രന്‍ നന്ദിപറഞ്ഞു.കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ദേശീയ ഗാനാലാപനത്തോടെ പരിപാടിസമാപിച്ചു.

Spread the love
error: Content is protected !!