ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി മുന്‍ ജീവനക്കാരന്‍ നീലേശ്വരം പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരന്‍ അന്തരിച്ചു

നീലേശ്വരം: ഹൊസ്ദുര്‍ഗ് മജിസ്‌ടേറ്റ് കോടതി മുന്‍ ജീവനക്കാരന്‍ നീലേശ്വരം പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരന്‍ (84) അന്തരിച്ചു. എസ്എന്‍ഡിപി പൂവാലംകൈ ശാഖ മുന്‍ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ് സൊസൈറ്റി ഡയറക്ടറുമായിരുന്നു. ഭാര്യ ടി.വി യശോദ. മക്കള്‍ പ്രസന്നകുമാരി( ഡി ഇ ഒ ഓഫീസ് കാസര്‍കോട് ), വിനുപ്രസാദ് (സബ്ബ് കോടതി ഹൊസ്ദുര്‍ഗ്) മരുമക്കള്‍ പവിത്രന്‍ എം (റിട്ട എക്‌സൈസ് കൂക്കോട്ട് ) , നമിത കെ (മാണിയാട്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ നിലേശ്വരം ശാഖ ). സഹോദരങ്ങള്‍ കുഞ്ഞമ്പു പള്ളിക്കര ( റിട്ടയര്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ), കാര്‍ത്യായണി, പരേതരായ കുഞ്ഞിക്കണ്ണന്‍ പള്ളിക്കര, അമ്പാടിപള്ളിക്കര.

Spread the love
error: Content is protected !!