കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് തെരുവത്ത് ഗവ: എല്‍.പി സ്‌കൂളിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി. ഹോസ്ദുര്‍ഗ് അസി.രജിസ്ട്രാര്‍ കെ.രാജഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമല്‍ അധ്യക്ഷത വഹിച്ചു. കണ്ണന്‍ എസ്, ഹംസ, എന്‍ കെ രത്‌നാകരന്‍ ,വി വി സുധാകരന്‍ , ഗഫൂര്‍ മുറിയനാവി, കരീം കല്ലൂരാവി, എന്‍ പി അസീന ,ടി കുഞ്ഞികൃഷ്ണന്‍, പി സരോജ ,പി സുബൈദ, കെ പി നസീമ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സിദ്ധാര്‍ത്ഥന്‍ രവീന്ദ്രന്‍ സ്വാഗതവും പ്രധാന അധ്യാപകന്‍ സി. മുരളീധരന്‍ നന്ദിയുംപറഞ്ഞു.