കാഞ്ഞങ്ങാട് : ഭാരതീയ അഭിഭാഷക പരിഷത്ത് ഹൊസ്ദുര്‍ഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തെളിവ് നിയമങ്ങളുടെ കുലപതിയെന്ന് വിശേഷിപ്പിച്ചിരുന്ന അഡ്വ.കഴക്കൂട്ടം കെ.എസ്. നാരായണന്‍ നായര്‍ അനുസ്മരണ സമ്മേളനം ഹൊസ്ദുര്‍ഗ് അനക്‌സ് ഹാളില്‍ സംഘടിപ്പിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഹൊസ്ദുര്‍ഗ് പ്രസിഡന്റ് അഡ്വ കെ.ജി അനില്‍ അധ്യക്ഷനായി. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ കെ.സി.ശശീന്ദ്രന്‍, സെക്രട്ടറി അഡ്വ. പി.കെ. സതീശന്‍, ലോയേഴ്‌സ് കേണ്‍ഗ്രസ് ഹൊസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.ജയചന്ദ്രന്‍, അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് കാട്ടൂര്‍ രാമചന്ദ്രന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. ഹൊസ്ദുര്‍ഗ് യൂണിറ്റ് സെക്രട്ടറി അഡ്വ. എ. മണികണ്ഠന്‍ സ്വാഗതവും, അഡ്വ. എം. മോഹനന്‍ നന്ദിയുംപറഞ്ഞു.