മുന്‍ പ്രഥമാധ്യാപിക മാങ്ങാട് ആര്യടുക്കത്തെ എ.കമലാക്ഷി അന്തരിച്ചു

ഉദുമ: മാങ്ങാട് ആര്യടുക്കം സര്‍ക്കാര്‍ എല്‍. പി .സ്‌കൂളിനടുത്ത് അനുപം നിവാസിലെ മുന്‍ പ്രഥമാധ്യാപിക എ. കമലാക്ഷി (72) അന്തരിച്ചു. ആര്യടുക്കം, ഉദുമ , ചന്ദ്രഗിരി തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കന്നട അധ്യാപികയായി ജോലി ചെയ്തിരുന്നു. പരേതരായ ബട്ട്യാന്റെയും, സുന്ദരിയുടേയും മകളാണ്. മകന്‍: കെ.എം. അനൂപ് കുമാര്‍ (കാസര്‍കോട് കളക്ട്രേറ്റ് ജീവനക്കാരന്‍) മരുമകള്‍: എ.എസ്. ഷൈല . ( ചെറുകിട ജലസേചന വകുപ്പ് ജീവനക്കാരി കാഞ്ഞങ്ങാട്) സഹോദരങ്ങള്‍: സുശീല (ബേക്കല്‍), ലീല (പള്ളിക്കര ), യമുന (ബംഗ്ലൂരു), ശങ്കരന്‍ (ബംഗ്ലൂരു) , സുധാകരന്‍ (മാങ്ങാട്),ഷൈല(ബംഗ്ലൂരു).

Spread the love
error: Content is protected !!