ഉദുമ : വധശ്രമ കേസില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കോടതിയില്‍ ഹാജരാകാതിരുന്ന പ്രതിയെ ബേക്കല്‍
ഇന്‍സ്‌പെക്ടര്‍ എസ്. അരുണ്‍ ഷാ എസ്.ഐ. സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. പെരിയ കുണിയ സൈനബ മന്‍സിലിലെ എസ്.കെ. സലീമിനെയാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. 2017 -ല്‍ ബേക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവ് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.