ആറങ്ങാടി : പതിവു തെറ്റാതെ ഇക്കൊല്ലത്തെ റമദാനിലും നിര്‍ധനരും നിരാലംബരുമായ സമൂഹത്തിലേക്ക് കാരുണ്യത്തിന്റെ നറുനിലാവൊഴുക്കി അര്‍ റഹ്‌മ സെന്റര്‍ ജീവകാരുണ്യത്തിന്റെ സമാനതകളില്ലാത്ത മാതൃകയായി. ആറങ്ങാടി, കൂളിയങ്കാല്‍, കൊവ്വല്‍പ്പള്ളി, പടിഞ്ഞാര്‍, തോയമ്മല്‍, അരയി പ്രദേശങ്ങളിലെ നൂറില്‍പ്പരം കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റൊരുക്കിയും നിര്‍ധന യുവതിക്ക് സ്വര്‍ണ്ണ സമ്മാനമൊരുക്കിയും, ചികിത്സ, ഭവന നിര്‍മ്മാണ സഹായങ്ങളൊക്കെ വിതരണം ചെയ്തും ഇത്തവണത്തെ റമദാനിന്റെ തുടക്കത്തില്‍ത്തന്നെ ഒരുക്കിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.
പ്രദേശത്തെ പാവപ്പെട്ട യുവതിക്കുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞാമദ് ഹാജി വിതരണം ചെയ്തു. അര്‍ റഹ്‌മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷനായി. ചികിത്സാ സഹായം തായല്‍ അബ്ദുള്‍ റഹിമാന്‍ ഹാജിയും, ഭവന നിര്‍മ്മാണ സഹായം ഏ ഹമീദ് ഹാജിയും, റമദാന്‍ കിറ്റുകള്‍ സുറൂര്‍ മൊയ്തു ഹാജിയും വിതരണം ചെയ്തു. കൂളിയങ്കാല്‍ ഇമാം ഉസ്മാന്‍ അല്‍ഹാദി, പടിഞ്ഞാര്‍ ഇമാം അബ്ദുള്‍ റൗഫ് ഫാദിരി, കൊവ്വല്‍പ്പള്ളി ഇമാം മുഹമ്മദ് അമീന്‍ അമാനി, അരയി ഇമാം ഷിഹാബ് ദാരിമി, തോയമ്മല്‍ ഇമാം അഷ്റഫ് ഹിമമി, ആറങ്ങാടി ജമാഅത്ത് സിക്രട്ടറി എം കെ അഷ്റഫ് കോട്ടക്കുന്ന്,അര്‍ റഹ്‌മ സെന്റര്‍ നേതാക്കളായ സി അബ്ദുല്ല ഹാജി, ടി അബൂബക്കര്‍ ഹാജി, അലങ്കാര്‍ അബൂബക്കര്‍ ഹാജി, പി വി എം കുട്ടി ഹാജി, ഹൈദര്‍ ഹാജി കൊവ്വല്‍പ്പള്ളി, ടി അന്തുമാന്‍, സി എച്ച് അസീസ്, ടി അബ്ദുല്‍ അസീസ്, ജലീല്‍ കാര്‍ത്തിക, ഹാഷീം ആറങ്ങാടി, ഏ പി കരീം, കെ കെ മഷ്ഹൂദ്, എം കെ ലത്തീഫ്, അഹമ്മദ് പടിഞ്ഞാര്‍, റസാഖ് ആറങ്ങാടി, കെ എം മുഹമ്മദ്, ഇബ്രാഹിം പള്ളിക്കര, കെ കെ സിറാജ്, ഷെരീഫ് പാലക്കി എന്നിവര്‍ സംസാരിച്ചു. ഇഫ്താര്‍ സംഗമവും നടന്നു. ജനറല്‍ കണ്‍വീനര്‍ മുത്തലീബ് ഹാജി കൂളിയങ്കാല്‍ സ്വാഗതവും, ട്രഷറര്‍ എം കെ റഷീദ് ഹാജി നന്ദിയും പറഞ്ഞു.