പെരിയ ചാലിങ്കാല്‍ ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; കണ്ടക്ടറുടെ നില ഗുരുതരം; 50 ലധികം പേര്‍ക്ക് പരിക്ക്

പെരിയ: ചാലിങ്കാല്‍ ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അധ്യാപികമാരും വിദ്യാര്‍ഥികളും അടക്കം 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ മധൂര്‍ രാംനഗര്‍ സ്വദേശി ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം.

മംഗ്ളൂറില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മഹ്ബൂബ് ബസ് ആണ് അപകടത്തില്‍ പെട്ടത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ടോള്‍ ബൂത്ത് സ്ഥാപിക്കുന്നതിനായി ചാലിങ്കാല്‍ മൊട്ടയില്‍ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പോലീസും ഫയര്‍ഫോഴ്സും പ്രദേശവാസികളും ചേര്‍ന്ന് പുറത്തെടുത്തത്. പരിക്കേറ്റവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മാവുങ്കാല്‍ സഞ്ജിവിനി, പെരിയ സി എച്ച് സി എന്നിവിടങ്ങളില്‍ ചികില്‍സയിലാണ് .ഗുരുതരമായി പരിക്കേറ്റ കണ്ടക്ടര്‍ പയ്യന്നൂര്‍ സ്വദേശി ശശിധരനെ പരിയാരം മെഡിക്കല്‍ കോളേജിലും കൊളവയല്‍ ഇട്ടമ്മല്‍ സ്വദേശി അബ്ദുള്‍ റഹ്‌മാ (75) നെ മംഗലാപുരം സ്വകാര്യാശുപത്രിയിലേക്കും മാറ്റി.

Spread the love
error: Content is protected !!