എന്‍ ആര്‍. ഇ. ജി അജാനൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍: സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷറുമായ പി. ദിവാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: എന്‍ ആര്‍. ഇ. ജി അജാനൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വെള്ളിക്കോത്ത് എ. കെ. ജി ഭവനി ല്‍ വച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷറുമായ പി. ദിവാകരന്‍
കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കണ്ണന്‍ അധ്യക്ഷത വഹിച്ചു. പതിനെട്ടാമത് ലോകസഭ തെരഞ്ഞെടുപ്പില്‍ കാസറഗോഡ് ലോകസഭ മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എം. വി. ബലകൃഷ്ണന്‍ മാസ്റ്ററെ . വിജയിപ്പിക്കാന്‍ തിരുമാനിച്ചു. കണ്‍വെഷനില്‍ യുണിയന്‍ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. സീത. ജില്ലാ കമ്മിറ്റി അംഗം ചെറാക്കോട് .കുഞ്ഞി കണ്ണന്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സി.സാവിത്രി,കെ.മീന, സുനി കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി എം..ജി. പുഷ്പ സ്വാഗതം പറഞ്ഞു. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിന്റെ മുഴുവന്‍ . വാര്‍ഡിലും കണ്‍വെഷനുകളും വീട് കയറി എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി ബാല കൃഷ്ണന്‍ മാസ്റ്ററെ വിജയിപ്പിക്കാന്‍ സ്‌കോഡ് പ്രവര്‍ത്തനം നടത്താന്‍തിരുമാനിച്ചു.

 

Spread the love
error: Content is protected !!