ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക: കേരള ഗസറ്റഡ് ഓഫീസര്‍സ് അസോസിയേഷന്‍   ജില്ലാ  വാര്‍ഷിക സമ്മേളനം നടന്നു:  ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ്  പി. കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നു കേരള ഗസറ്റഡ് ഓഫീസര്‍സ് അസോസിയേഷന്‍  കാസര്‍കോട് ജില്ലാ നാല്‍പതാം വാര്‍ഷിക സമ്മേളനം  ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍  നടന്ന  ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ. വി. രാഘവന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു, ജില്ലാ ട്രഷറര്‍ പി. കെ. ബാലകൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ചര്‍ച്ചയില്‍ പി. വി മനോജ്, ശോഭ എന്‍ കെ , അരുണ്‍ ദാസ്. മായ എം.കെ. സജിത് കുമാര്‍, അജിത് ലാല്‍ , കെ.എം പ്രസന്ന,പി.വി.കെ മഞ്ജുഷ  എന്നിവര്‍ പ്രസംഗിച്ചു.  പ്രതിനിധി സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ്  പി. കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മധു കരിമ്പില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി രാഘവന്‍ പാലായി സ്വാഗതം പറഞ്ഞു എഫ്. എസ്. ഇ. ടി. ഒ. ജില്ലാ സെക്രട്ടറി കെ. ഹരിദാസ്, എന്‍. ജി. ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. ഭാനുപ്രകാശ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറി ശരത് പി വിസംസ്ഥാന കമ്മിറ്റി അംഗം ഡി എല്‍ സുമ എന്നിവര്‍ സംസാരിച്ചു.
രമേശന്‍ കോളിക്കര രക്തസാക്ഷി പ്രമേയവുംകെ. പി.ഗംഗാധരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു സംഘടന പ്രമേയം അവതരിപ്പിച്ചു. സംഘടന പ്രമേയത്തിന് മേലുള്ള ചര്‍ച്ചയില്‍
 റിജു മാത്യു, എം. മല്ലിക , ടി.സി. സജീവന്‍ അനിത ‘ വിനോദ് കുമാര്‍ എം കെ . ഡോ. രേഷ്മ എന്‍ കെ ഡോ വിക്രം കൃഷ്ണന്‍ സുരേന്ദ്രന്‍ കെ വി. എംമധുസൂദനന്‍, അരുണ്‍ ജോസ്, ജയപ്രകാശന്‍ കെ എന്നിവര്‍ പങ്കെടുത്തു.പ്രമേയ ങ്ങളുമായിങ്ങളുമായി ബന്ധപ്പെട്ട്
വിനോദ് കുമാര്‍. ടി. വി, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ച ക്രോഡീകരിച്ചു സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ്. സുമ സംഘടന ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു.                                                                                               പുതിയ ഭാരവാഹികളായി                                                                                  മധു കരിമ്പില്‍ (പ്രസിഡന്റ് ),
ആര്‍ജിത. പി.വി, വൈശാഖ് ബാലന്‍ (വൈസ് പ്രസിഡന്റുമാര്‍ ),
രാഘവന്‍ പാലായി ( സെക്രട്ടറി ),
കെ പി ഗംഗാധരന്‍, രമേശന്‍ കോളിക്കര (ജോയിന്റ് സെക്രട്ടറിമാര്‍ ),
പി. കെ ബാലകൃഷ്ണന്‍  (ട്രഷറര്‍) .
നഫീസത്ത് ഹംഷീന (വനിതാ കണ്‍വീനര്‍ ) എന്നിവരെതെരഞ്ഞെടുത്തു.
Spread the love
error: Content is protected !!