ഭാരതം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നല്ല ഗുരുക്കന്മാര്‍ ഉണ്ടായതുകൊണ്ട് : പടന്നക്കാട് ആയുര്‍വേദ ആശുപത്രി ഡി എം ഒ ഡോ. കെ വിശ്വനാഥ്

കാഞ്ഞങ്ങാട്: ഭാരതം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നല്ല ഗുരുക്കന്മാര്‍ ഉണ്ടായതുകൊണ്ടാണ് പടന്നക്കാട് ആയുര്‍വേദ ആശുപത്രി ഡി എം ഒ ഡോ. കെ വിശ്വനാഥ്.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഗുരുമുഖത്തുനിന്ന് ആവണമെന്നും എങ്കില്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണമാവുകയുള്ളൂവെന്നും പുസ്തക വായന എന്നുള്ളത് മാത്രം അപൂര്‍ണ്ണമാണയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ്
മുരളീധരന്‍ പാലമംഗലം അധ്യക്ഷനായി.
ഭാരതീയ സാമ്പത്തിക പൈതൃകം സമകാലീന പ്രശ്‌ന പരിഹാര ; ഒരു പഠനം ‘ എന്ന വിഷയത്തെ ആസ്പദമാക്കി
ഭാരതീയ വിചാ കേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി
കെ സി സുധീര്‍ ബാബു വിഷയം അവതരിപ്പിച്ചു.
തുടര്‍ന്ന് സംഘടനാ ചര്‍ച്ച നടന്നു. 2024 – 25 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.
മുരളീധരന്‍ പാലമംഗലം (പ്രസിഡന്റ്),
ഡോ. കെ.ഐ. ശിവ പ്രസാദ് (സെക്രട്ടറി) ,
പി.നാരായണന്‍
(കാര്യാധ്യക്ഷന്‍)
എം. ചന്ദ്രശേഖരന്‍
(സംഘടനാ സെക്രട്ടറി),
രാജീവന്‍ , ജയന്തി
(വൈസ്പ്രസിഡന്റ്),
സതീശന്‍ മാസ്റ്റര്‍ കുറ്റിക്കോല്‍ (ജോയിന്റ് സെക്രട്ടറി) ,
തുടങ്ങി 11 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
പി ബാലഗോപാല്‍ സമാപന സന്ദേശം നല്‍കി.
ഡോ. കെ ഐ ശിവപ്രസാദ് സ്വാഗതവും എം.
ചന്ദ്രശേഖരന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!