ചെറുവത്തൂര്‍: മയിച്ച എകെജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 45ആം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എകെജി ഇഎംഎസ് അനുസ്മരണവും ക്ലബ്ബിന്റെ ആദ്യകാല മെമ്പര്‍മാരെ ആദരിക്കലും പരിപാടിയും നടന്നു. സിപിഐഎം കാസര്‍കോട് ജില്ല കമ്മിറ്റി അംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ സപ്ലിമെന്റ് ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിരജീഷ് വെള്ളാട്ട് പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്പി പി ബാലകൃഷ്ണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സിപിഐഎം മുന്‍ ചെറുവത്തൂര്‍ ഏരിയ കമ്മിറ്റി അംഗം വെങ്ങാട്ട് കുഞ്ഞിരാമന്‍, സിപിഐഎം ചെറുവത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ എം ഗിരീഷ്, സിപിഐഎം മയിച്ച പടിഞ്ഞാറ്, ബ്രാഞ്ച് സെക്രട്ടറിമാരായ കെ രാജീവന്‍, എം അച്യുതന്‍ മാസ്റ്റര്‍, വനിതാ വേദി സെക്രട്ടറി രാധാ സന്തോഷ് എന്നിവര്‍ സംസാരിച്ചു. ക്ലബ് സ്ഥാപക സെക്രട്ടറി പി വി കുഞ്ഞിക്കണ്ണന്‍ പഴയകാല ഓര്‍മ്മകള്‍ അയവിറക്കി മറുപടി പ്രസംഗം നടത്തി.ക്ലബ് സെക്രട്ടറി വിപിന്‍ കൃഷ്ണന്‍ ഇ ടി സ്വാഗതവും ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ടി സന്തോഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് എകെജി കലാവേദി അവതരിപ്പിച്ച നെരിപ്പോട് ഡ്രാമറ്റിക്കല്‍ ഫ്യൂഷന്‍ഡാന്‍സ്അരങ്ങേറി.