തായന്നൂര്‍ ഉദയ ക്ലബ് സുവര്‍ണ ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് ലോഗോ പ്രകാശനവും ആദ്യ ഫണ്ട് കൈമാറ്റവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ലോഗോ പ്രകാശനം നടത്തി. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ പി.യു. മുരളീധരന്‍ നായര്‍ അധ്യക്ഷനായി. കൊടവലം പി ശശിധരന്‍ നായര്‍ ആദ്യ ഫണ്ട് കൈമാറി.
പഞ്ചായത്ത് അംഗം ഇ.ബാലകൃഷ്ണന്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ വി. ഗോപി, കരുണാകരന്‍ നായര്‍, ലോഗോ തയ്യാറാക്കിയ കെ.ആര്‍.സി. തായന്നൂര്‍, ടി.പി. ചന്ദ്ര മോഹനന്‍ നായര്‍, മധു നാര്‍ക്കില കെ. രമേശന്‍, എന്‍.വി. ഗോപിനാഥന്‍, അഡ്വ.കെ.രാജേന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.