വിരമിക്കുന്ന അധ്യാപകര്‍ക്ക് കെ.എസ്.ടി.എ. യാത്രയയപ്പ് നല്‍കി

കെ.എസ്.ടി.എ. ഹൊസ്ദുര്‍ഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപന മേഖലയിലും സംഘടനാ രംഗത്തും തിളങ്ങി നിന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ഹൊസ്ദുര്‍ഗ് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാതടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് സി. ശാരദ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.ഹരിദാസ് ഉപഹാര വിതരണം നടത്തി. ജില്ലാ ട്രഷറര്‍ കെ.വി. രാജേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് പി. ശ്രീകല, വി.കെ. ബാലാമണി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ലളിത, പി. മോഹനന്‍, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. വി. രാജന്‍, പി.പി.കമല, രാജേഷ് സ്‌കറിയ, ജില്ലാ കമ്മിറ്റിഅംഗങ്ങളായ ബിന്ദു. എ.സി, വി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഉപജില്ലാ സെക്രട്ടറി പി.പി. ബാബുരാജ് സ്വാഗതവും ട്രഷറര്‍ എം. രമേശന്‍ നന്ദിയും പറഞ്ഞു. മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. ദിലീപ്കുമാര്‍ അടക്കമുള്ള 25 അധ്യാപകര്‍ക്കാണ് യാത്രയയപ്പ്നല്‍കിയത്.

Spread the love
error: Content is protected !!