കാഞ്ഞങ്ങാട്: സംസ്ഥാന കേരളോല്‍സവം വടംവലി മത്സരത്തില്‍ പുരുഷ-വനിത വിഭാഗത്തില്‍ കാസര്‍കോട് ജില്ലക്ക് തുടര്‍ച്ചയായി അഞ്ചാം തവണയും കിരീടം.തിരുവന്തപുരം സെന്‍ട്രര്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പുരുഷ വിഭാഗത്തില്‍ തൃശൂരിനെയും വനിത വിഭാഗത്തില്‍ കോഴിക്കോടിനെയുമാണ് കാസര്‍കോട് ജില്ലാടീംപരാജയപ്പെടുത്തിയത്.പുരുഷവിഭാഗത്തില്‍ സൗഹൃദ ബറോട്ടിയും,വനിത വിഭാഗത്തില്‍ ടി.സി. ഗ്രന്ഥാലയം കുറ്റിക്കോലുമാണ് മല്‍സരത്തിന് ഇറങ്ങിയത്.
ടീം അംഗങ്ങള്‍: സി.ശ്രീജേഷ് കുമാര്‍ , സി.അരുണ്‍ കുമാര്‍ , കെ.കൃപേഷ്, എം.ഗോകുല്‍ കൃഷ്ണന്‍, വി.എം.മിഥുന്‍രാജ്,
യദുകൃഷ്ണന്‍, പി.സൂരജ്, കെ.രാഹുല്‍, കെ ശ്രീകുമാര്‍, കോച്ച് പി വി മണികണ്ഠന്‍. എം അഞ്ജിത,കെ. രേവതി മോഹന്‍,കീര്‍ ത്തനകൃഷ്ണന്‍,ഉണ്ണിമായ ഭാസ്‌കരന്‍,കെ. അനഘ, ശ്രീതു നമ്പ്യാര്‍,അമിത മോഹന്‍, സി ഡി. അഞ്ജിത,ഒ.എന്‍.ആശ,കോച്ച് സുധീഷ് . മുന്‍ വര്‍ഷങ്ങളില്‍ രണ്ട് തവണ വീതം, യുവധാര ആലക്കോട്, ചെഗുവേര ഒറ്റമാവുങ്കാലുമാണ് ജില്ലയ്ക്ക് വേണ്ടി കീരീടം നേടിയ ടീമുകള്‍.