കാഞ്ഞങ്ങാട്: പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മ മരിച്ചു. അതിയാമ്പൂര്‍ അങ്ങാടി വളപ്പില്‍ പത്മാവതി അമ്മ (72) ആണ് മരിച്ചത്. ഞായറാഴ്ച ദിവസം രാത്രി പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ദീപ ഹോസ്പിറ്റലില്‍ എത്തിക്കുകയും സ്ഥിതി ഗുരുതരമായതിനാല്‍ മംഗലാപുരം ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചികില്‍സക്കിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു.
ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. സാമൂഹ്യ പ്രവര്‍ത്തകന്‍ അതിയാമ്പൂരിലെ ബൈജുവിന്റെ മാതാവ് .മറ്റുമക്കള്‍:
രമ കണ്ണൂര്‍ (ജോയിന്‍ രജിസ്റ്റര്‍ കാസര്‍കോട്), അനിത(ആലൈ), മിനി, ( ബങ്കളം), സ്മിത (ചെറുവത്തൂര്‍). മരുമക്കള്‍: സുനില്‍(കണ്ണൂര്‍) , ഗംഗാധരന്‍(ആലൈ), ബൈജു(വേങ്ങാട്ട്), പരാതനായപ്രസാദ്.