കാഞ്ഞങ്ങാട്: വാര്‍ത്താ വായനയില്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വേദികയ്ക്ക് വിദ്യാഭ്യസ മന്ത്രി ശിവന്‍ കുട്ടിയുടെ അഭിനന്ദനം.തന്റെ എഫ്.ബി.അക്കൗണ്ടില്‍
നമ്മുടെ കുഞ്ഞുങ്ങള്‍ എത്ര സ്മാര്‍ട്ട് ആയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രി കുറിച്ചു. എഫ്.ബി.പോസ്റ്റിന്റെ പൂര്‍
ണ രൂപം :വാര്‍ത്താവായന യില്‍ വിസ്മയമാകുക യാണ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വേദിക. സമൂഹമാധ്യമത്തിലൂടെ വാര്‍ത്ത വായിച്ച് ആയിരം ദിവസം പൂര്‍ത്തിയാക്കിയി
യിരിക്കുകയാണ് ഈ മിടുക്കി.അഭിനന്ദനങ്ങള്‍. വേദിക വാര്‍ത്ത വായിക്കുന്ന വീഡിയോയും മന്ത്രിഷെയര്‍ചെയ്തി
ട്ടുണ്ട്