പാലക്കുന്ന് പാഠശാലയില്‍ വൈക്കം സത്യഗ്രഹം ശതാബ്ദി പ്രഭാഷണം സംഘടിപ്പിച്ചു:  വൈക്കം സത്യഗ്രഹം നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ അധ്യായം

കരിവെള്ളൂര്‍: വൈക്കം സത്യഗ്രഹം നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ അധ്യായമാണെന്ന് റിട്ട. എ.ഇ.ഒ. കെ. ബാലചന്ദ്രന്‍ പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വൈക്കം സത്യഗ്രഹം ശതാബ്ദി അനുസ്മരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഹരിത കേരളം റിസോര്‍സ് പേഴ്‌സണ്‍ കൂടിയായ അദ്ദേഹം.
ചരിത്രത്തിലെ നീതികേടുകളെ നിരായുധരായ ഒരു പറ്റം മനുഷ്യരുടെ ആത്മബലത്തില്‍ ചെറുത്തു തോല്പിച്ച് തിരുത്തിയ ഐതിഹാസിക സമരത്തിന് നൂറു വര്‍ഷം പൂര്‍ത്തിയായ ഘട്ടത്തിലാണ് വീര വൈക്കം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മനുഷ്യനെ മനുഷ്യനില്‍ നിന്നകറ്റുന്ന അയിത്തപ്പലകകളുടെ ചാരക്കൂനകളുടെ മേല്‍ അടിയാളന്മാര്‍ ആത്മവിശ്വാസത്തോടെ വഴി നടന്ന സംഭവം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് നല്‍കിയ കരുത്ത് തുറന്നു കാട്ടുന്നതായി പ്രഭാഷണ സായാഹ്നം. എം.കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍,സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് വി.വി. രവീന്ദ്രന്‍, നാരായണന്‍ കലിയാന്തില്‍, കെ. ചന്ദ്രന്‍സംസാരിച്ചു.

Spread the love
error: Content is protected !!