പരപ്പ: ഭാരതീയ മസ്ദൂര്‍ സംഘം പരപ്പ യൂണിറ്റ് വാര്‍ഷിക സമ്മേളനം പരപ്പയില്‍ നടന്നു.നീലേശ്വരം മേഖല പ്രസിഡന്റ് കെ കെ രവീന്ദ്രന്‍ ചായ്യോത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ വി ദിനേശന്‍ അദ്ധ്യക്ഷനായി.ഇ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ശ്രീജിത്ത് ഇടത്തോട് നന്ദിയും പറഞ്ഞു. പുതിയ യൂണിറ്റ് ഭാരവാഹികളായി കെ വി ദിനേശന്‍ (പ്രസിഡന്റ്), ഇ. മുരളീധരന്‍, (വൈസ് പ്രസിഡന്റ്) , ഇ കുഞ്ഞികൃഷ്ണന്‍ (സെക്രട്ടറി),ശ്രീജിത്ത് ഇടത്തോട് (ജോയിന്റ് സെക്രട്ടറി) , വി സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെതിരഞ്ഞെടുത്തു.