കാഞ്ഞങ്ങാട്ട് എ ലൈന്‍ ആര്‍ക്കിടെക്ചര്‍ സ്ഥാപനത്തിന് വീണ്ടും അവാര്‍ഡുകള്‍.IIA ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍കൊല്ലം നടന്ന 2024 IIA State Award നിര്‍ണ്ണയ മത്സരത്തില്‍ കാഞ്ഞങ്ങാട് എലൈന്‍ സ്റ്റുഡിയോ ആര്‍ക്കിടെക്ടുകള്‍ ആയ സച്ചിന്‍ രാജും ആനന്ദും രണ്ട് വിഭാഗങ്ങളിലായി ഗോള്‍ഡ് ലീഫ് അവാര്‍ഡും സില്‍വര്‍ ലീഫ് അവാര്‍ഡും കരസ്ഥമാക്കി. അധ്യാപക ദേശീയ പുരസ്‌കാര ജേതാവ് കൊടക്കാട് നാരായണന്റെ മണ്ണും പാഴ് വസ്തുക്കളും കൊണ്ട് കൊടക്കാട് നിര്‍മിച്ച ‘Skin&Bone’ എന്ന വീടിനാണ് ഗോള്‍ഡന്‍ ലീഫ് അവാര്‍ഡ് ലഭിച്ചത്. മുളയും പനയോലയും ഉപയോഗിച്ച് അരയിപ്പുഴത്തീരത്ത് നിര്‍മ്മിച്ച മോനാച്ചയിലെ വീടിനാണ് സില്‍വര്‍ ലീഫ് ലഭിച്ചത്. ഈ റിസോര്‍ട്ട് ഹൗസ്, ഇന്ത്യന്‍ ടെന്നീസ് ഇതിഹാസമായ ബോപ്പണയുടെ കോച്ച് ബാലചന്ദ്രന്റെയും റിട്ടയര്‍ നാവല്‍ കമാന്‍ഡര്‍ പ്രസന്ന ദമ്പതികളുടേതാണ്.
മേല്‍പ്പറഞ്ഞ രണ്ട് ആര്‍ക്കിടെക്ടുകളും നേരത്തെ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയെടുത്തതും തുടര്‍ച്ചയായി ഇരട്ട അവാര്‍ഡുകള്‍ നേടിയെടുത്തതും ശ്രദ്ധേയമായി.