കാഞ്ഞങ്ങാട്:ജില്ലാ കോടതികളും മുന്‍സിഫ് കോടതികളുമാണ് രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ നാട്ടെല്ലുകളെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിറ്റ്‌സ് ആശിഷ് ജിതേന്ദ്ര ദേശായി.ഹോസ്ദുര്‍ഗ് കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.ഗുജറത്തില്‍ താനൊരു മുനിസിപല്‍ കോടതിയില്‍ വക്കീലായി തുടങ്ങിയകാര്യവും അദ്ദേഹംഓര്‍മിപിമിച്ചു.
പുതിയതായി വക്കീലമാരായി രംഗത്ത്കടന്ന് വരുന്നവരോട് ചീഫ് ജസ്റ്റിസ് എന്ന രീതിയില്‍ എനിക്ക് പറയാനുള്ളത് നിങ്ങള്‍ കേസുകള്‍ തയ്യാറാക്കുമ്പോള്‍ എല്ലാ വശങ്ങളും ചേര്‍ത്ത് ചുരുക്കി തയ്യാറാക്കാന്‍
ശ്രമിക്കണം. അതേ സമയം അതില്‍ എല്ലാം ഉണ്ടാവുകയും വേണം. അങ്ങിനെ ചെയ്താല്‍ നിയമ സംവിധാനത്തിലുള്ള സമയം ലാഭിക്കാന്‍ കഴിയും. അതാണ് പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് നിന്നും സുപ്രിം കോടതി വരെ എത്തിയ 1973ലെ കേശവനന്ദഭാരതികേസ്,ഭരണഘടനയുടെ മൗലീകഅവകാശങ്ങളുടെ ആത്മാവായി സുപ്രിംകോടതി പറഞ്ഞ ആ വിധിന്യായത്തെയും ചീഫ്ജസ്റ്റിറ്റ്‌സ് ഓര്‍മിച്ചു.മുനിസിപ് ജഡ്ജിമാരുംവക്കീലമാരും നിയമ വ്യവസ്ഥയെ ശക്തിപെടുത്തുന്ന രീതിയില്‍കഠിനധ്വാനം ചെയ്യണം.പ്ലാറ്റിനംജൂബിലിആഘോഷത്തിലെ എല്ലാപരിപാടികള്‍ക്കും ചീഫ് ജസ്റ്റിറ്റ്‌സ് ആശംസനേര്‍ന്നു.
സംഘാടക സമിതി ചെയര്‍മാന്‍ ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എയുടെ അധ്യക്ഷത വഹിച്ചു.
അഭിഭാഷക ഡയറി ജസ്റ്റിസ്റ്റ് ബച്ചു കുര്യന്‍ തോമസ് പ്രകാശനം നിര്‍വഹിച്ചു.ബാങ്ക് ഓഫ് ബറോഡ കോഴിക്കോട് റീജനല്‍ മനേജര്‍ കണ്ണന്‍ ഏറ്റുവാങ്ങി.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന്, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ സെഷന്‍ ജഡ്ജ് കെ.കെ ബാലകൃഷ്ണന്‍, ഹോസ്ദുര്‍ഗ് പോക് സോ ജഡ്ജ് സി. സു രേഷ് കുമാര്‍, സി.കെ ശ്രീധരന്‍, സി.കെ രത്നാകരന്‍, കെ. മണികണ്ഠ നമ്പ്യാര്‍
എന്നിവര്‍ സംസാരിച്ചു.
എം.സി ജോസ് സ്വാഗതം
പി അപ്പുക്കുട്ടന്‍ നന്ദിയും
പറഞ്ഞു. ഇഫ്താര്‍ സംഗമവും കലാപരിപാടികളും അരങ്ങേറി.
. ഉച്ചയ്ക്ക് രണ്ടിന് ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്പദമാക്കി സെമിനാറുംനടന്നു.