മഞ്ചേശ്വരം: മംഗല്‍ പാടി പഞ്ചായത്തില്‍ വിവിധ സംഘടനകളില്‍ നിന്നും മുപ്പതോളം പ്രവര്‍ത്തകര്‍ ഭാരതീയ അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പേഴ്‌സ് സംഘ് ( ബി. എം. എസ് )ല്‍ അംഗത്വമെടുത്തു.
ബി.എം എസ് കാസര്‍കോട് ജില്ലാ സെക്രട്ടറി കെ. വി. ബാബു ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു മനോരാജ് അധ്യക്ഷത വഹിച്ചു. ദേശീയ ബോധമുള്ള തൊഴിലാളികളുടെ പ്രസ്ഥാനമായ ബി. എം. എസിലേക്ക് കടന്നു വന്ന സഹോദരിമാരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ് ബംബ്രാണ യൂണിയന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് കൂദ്രപ്പാടി കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. രതി ഷെട്ടി (പ്രസിഡന്റ്) , സരോജിനി (സെക്രട്ടറി), ജില്ലാ പ്രവര്‍ത്തക സമിതി അംഗം സചിത ഉപ്പള, യൂണിയന്‍ ജില്ലാ സെക്രട്ടറി എന്‍. ശോഭ , രതി ഷെട്ടി
എന്നിവര്‍സംസാരിച്ചു.