കാഞ്ഞങ്ങാട്: റേഷന്‍ കാര്‍ഡ് മസ്സ്റ്ററിങ് എന്നുപേരുപറഞ്ഞു ജനങ്ങളെ പൊരിവെയിലില്‍ നിറുത്തി കഷ്ടപ്പെടുത്തി തിരിച്ചയക്കുന്ന സര്‍ക്കാരിന്റെ നെറികെട്ട നയത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധം കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് മിനി ചന്ദ്രന്‍ അധ്യക്ഷയായി. എ.വി.കമ്മടത്തു സ്വാഗതവും, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജമീല അഹമ്മദ്, ജനറല്‍ സെക്രട്ടറിമാരായ സരോജിനി, കെ രമ, രമരാജന്‍, കമലക്ഷി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത പരിപാടി യില്‍ പര്യാപ്തമായ ശേഷിയുള്ള സെര്‍വര്‍ സ്ഥാപിച്ചു കൊണ്ട് റേഷന്‍ സംവിധാനം സുഖമമായി കൊണ്ടുപോകുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കുക എന്ന് മഹിളാ കോണ്‍ഗ്രസ്ആവശ്യപ്പെട്ടു