സമസ്ത മേഖലയില്‍പെട്ടവരെ തൊട്ടറിഞ്ഞുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ കാഞ്ഞങ്ങാട് മണ്ഡല പര്യടനം

കാഞ്ഞങ്ങാട് : ജിവിതത്തിന്റെ സമസ്തമേഖലയില്‍ പെട്ടവരെ തൊട്ടറിഞ്ഞുള്ള കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ കാഞ്ഞങ്ങാട് മണ്ഡല പര്യടനം റോഡ് ഷോയോടെ സമാപിച്ചു . ആദ്യകാല സിപിഐഎം നേതാവായിരുന്ന അന്തരിച്ച ചായോത്ത് കെ പി കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് ചായ്യോം മുസ്ലിം പള്ളി, മദര്‍ അലക്‌സിയ സ്‌കൂള്‍, നരിമാളം മൂക ബധിര വിദ്യാലയം, സ്വാതന്ത്ര്യ സമര സേനാനിയും, കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അക്ഷീണം പ്രയത്‌നിച്ച കിനാനൂരിലെ ചന്തു ഓഫീസറുടെ വീട്, തോളേനി മുത്തപ്പന്‍ ക്ഷേത്രം, കരിന്തളം കോയിതട്ട ടൗണ്‍, കാലിച്ചമരത്തെ ചിണ്ടേട്ടന്റെ വീട്,, പരപ്പ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പര്യടനം പൂര്‍ത്തിയാക്കി. രാജപുരം തിരുകുടുംബദേവാലയം ,കള്ളാര്‍, ചുള്ളിക്കര ക്രെസ്താവ ദേവാലങ്ങള്‍ , കള്ളാര്‍ജുമാമസ്ജിദ് എന്നിവിടങ്ങല്‍ സന്ദര്‍ശിച്ചശേഷംകോളിച്ചാലിന്‍ നടന്ന റോഡ് ഷോയിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.എല്ലായിടങ്ങളിലുംആവേശം നിറഞ്ഞ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
സ്ഥാനാര്‍ത്ഥിക്ക് പുറമെ കേരള കോണ്‍ഗ്രസ് (എം) ജില്ല സെക്രട്ടറി കുര്യാക്കോസ് പ്ലാപറമ്പന്‍, എല്‍ ഡി എഫ് മണ്ഡലം സെക്രട്ടറി വി കെ രാജന്‍, എം വി കൃഷ്ണന്‍, ഒക്ളാവ് കൃഷ്ണന്‍ ,പാറക്കോല്‍ രാജന്‍, ഭാസ്‌കരന്‍ അടിയോടി, കെ ലക്ഷ്മണന്‍, എന്നിവരുംപങ്കെടുത്തു

Spread the love
error: Content is protected !!