കോട്ടപ്പാറ: ജി. എല്‍ പി സ്‌കൂള്‍ വാഴക്കോട് സമഗ്രശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചിത്ര കാവ്യോത്സവം ശില്പ ശാല നടന്നു 3, 4 ക്ലാസ്സുകളിലെ മലയാള കവിതകളെ ചിത്രീകരിക്കുന്ന പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കാളികളായി . ചിത്രകലാധ്യാപകനായ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ കാവ്യചിത്രീകരണം നടത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവം തീര്‍ത്ത പരിപാടിയെ തുടര്‍ന്ന് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്ന മികവു പ്രദര്‍ശനം പഠനോത്സവം 2024 അരങ്ങേറി. അറിവാണ് മുഖ്യം മികവാണ് ലക്ഷ്യം എന്ന സന്ദേശം വിളിച്ചോതുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. പ്രിപ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ മികവിന്റെ നേര്‍സാക്ഷ്യമായി പഠനോത്സവം മാറി. ബി.ആര്‍.സി ഹോസ്ദുര്‍ഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി വാര്‍ഡ് മെമ്പര്‍ എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ബി പി സി ഡോ.കെ വി. രാജേഷ് മുഖ്യതിഥിയായിരുന്നു. ചിത്രകാവ്യം പതിപ്പ് ഹെഡ്മാസ്റ്റര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു . പി .ടി.എ പ്രസിഡന്റ് കെ വി . ബിജു അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ പി കെ ബിജു സ്വാഗതവും എസ് ആര്‍ ജികണ്‍വീനര്‍ ബി. നിഷാന്ത് നന്ദിയും പറഞ്ഞു. സജീഷ് വി.വി. ശ്രീജ,കെ വി സംഗീത , പ്രസീന. ടി സംഗീത, പി. ശ്രീജ ,കെ ശാരിക, കെ രചന എന്നിവര്‍നേതൃത്വംനല്‍കി.