ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി തിരിതെളിയിച്ചു

കാഞ്ഞങ്ങാട്: 75 വര്‍ഷം പൂര്‍ത്തിയായ ഹൊസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് പ്രൗഡോജ്ജ്വല തുടക്കം. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ
പരിപാടിക്കള്‍ക്ക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി തിരി തെളിയിച്ചു.
ജില്ലാ കോടതികളും മുന്‍സിഫ് കോടതികളുമാണ് ഭാരത്തിലെ നിയമ വ്യവസ്ഥകളുടെ നാട്ടെല്ല്എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു . സംഘാടക സമിതി ചെയര്‍മാന്‍ ഇ ചന്ദ്ര ശേഖരന്‍ എം.എല്‍.എയുടെ അധ്യക്ഷത വഹിച്ചു.

അഭിഭാഷക ഡയറി ജസ്റ്റിസ്റ്റ് ബച്ചു കുര്യന്‍ തോമസ് പ്രകാശനം നിര്‍വഹിച്ചു.ബാങ്ക് ഓഫ് ബറോഡ കോഴിക്കോട് റീജനല്‍ മനേജര്‍ കണ്ണന്‍ ഏറ്റുവാങ്ങി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന്, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ സെഷന്‍ ജഡ്ജ് കെ.കെ ബാലകൃഷ്ണന്‍, ഹോസ്ദുര്‍ഗ് പോക് സോ ജഡ്ജ് സി. സു രേഷ് കുമാര്‍, സി.കെ ശ്രീധരന്‍, സി.കെ രത്നാകരന്‍, കെ. മണികണ്ഠ നമ്പ്യാര്‍ ,പി അപ്പുക്കുട്ടന്‍ എന്നിവര്‍ സംബന്ധിച്ചു. എം.സി ജോസ് സ്വാഗതം പറഞ്ഞു.
. ഉച്ചയ്ക്ക് രണ്ടിന് ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്പദമാക്കി സെമിനാറും നടന്നു.
1949 ജുലൈ നാലിനാണ് ഹൊസ്ദുര്‍ഗില്‍ ആദ്യമായി മുനിസിഫ് കോടതിസ്ഥാപിച്ചത്.

Spread the love
error: Content is protected !!