ന്യൂഡല്‍ഹി: 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് തീയ്യതി വിഗ്യാന്‍ ഭവനില്‍ വാര്‍ത്ത സമ്മേളനത്തില്‍ കമ്മിഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുക.
കേരളത്തില്‍ ഏപ്രില്‍ 26നാണ്. തിരഞ്ഞെടുപ്പ്. ഫലം പ്രഖ്യാപനം ജൂണ്‍ 4 ന് . 96.8 കോടി വോട്ടര്‍മാര്‍ .10.5 ലക്ഷം ബൂത്തുകള്‍.
49.7 കോടി പുരുഷന്‍മാര്‍.47.1 കോടി സ്ത്രീകള്‍. 1.8 കോടി കന്നി വോട്ടര്‍മാര്‍ ഇതില്‍ 85 ലക്ഷം പെണ്‍കുട്ടികള്‍.യുവ വോട്ടര്‍മാര്‍ 19.74 കോടി. ഇതിനോടപ്പം ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പതിനേഴാം ലോക്‌സഭയുടെ കലാവധി ജൂണ്‍ 16നാണ് അവസാനിക്കുന്നത് . 2019 ല്‍ ഏഴു ഘട്ടങ്ങളിലായി ആണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമീഷന്‍ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവുംനടത്തി.