സഹകരണ മേഖലയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നു.

കാഞ്ഞങ്ങാട്: സഹകരണ മേഖലയില്‍ ഡ്രൈവിംഗ് സ്‌കൂള്‍ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ് ട്രക്ടേര്‍സ് ആന്‍ഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഡ്രൈവിംഗ് പരിശീലന കേന്ദ്രം കാഞ്ഞങ്ങാട് ടിവി റോഡില്‍ ആരംഭിച്ചു. അസിസ്റ്റന്റ് രജിസ്റ്റര്‍ കെ രാജഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എച്ച് പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ജോയിന്റ് ആര്‍ ടി ഒ കെ ജി സന്തോഷ് കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ വി ജയന്‍, കെ രാജീവന്‍,ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പിജി ദേവ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ ദാമോദരന്‍,എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്‌റഫ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണന്‍, ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം സി ഒ സജി, ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു എന്നിവര്‍ സംസാരിച്ചു. വി കുഞ്ഞികൃഷ്ണന്‍ സ്വാഗതവും സംഘം സെക്രട്ടറി കെ അനിത നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!