സഹപാഠിയുടെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ മാര്‍ത്തോമാ ബധിരവിദ്യാലയം

ഒടയംചാല്‍ /ഉദയപുരം : സഹപാഠിക്ക് അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാല്‍ക്കാരിയ്ക്കാന്‍ മാര്‍ത്തോമാ ബധിരവിദ്യാലയത്തിലെ കൂട്ടുകാര്‍. മാര്‍ത്തോമാ സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനി ആണ് തെരേസ മരിയ. സ്വന്തമായി വീടോ വീട് കെട്ടുവാനുള്ള സ്ഥലമോ ഉണ്ടായിരുന്നില്ല. പിതാവ് ഷിന്റോ സ്വകാര്യ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്ത് വരവേ പക്ഷഘാതം പിടിപെട്ട് മരണത്തെ മുഖാമുഖം കണ്ട വ്യക്തിയാണ്. ഉദാരമദികളുടെ സഹായത്താലാണ് ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ. അവരുടെ മൂന്ന് പെണ്മക്കളില്‍ രണ്ടാമത്തേതാണ് തെരേസ മരിയ. മൂത്ത സഹോദരിക്ക് കണ്ണിനു കാഴ്ച സംബന്ധമായ രോഗത്തിന് ചികിത്സ നല്‍കിവരുന്നു.

ജീവിക്കാന്‍ തന്നെ പ്രയാസപ്പെടുന്ന അവരുടെ അവസ്ഥ മനസിലാക്കി മാര്‍ത്തോമാ സ്‌കൂളിലെ ഒരു അധ്യാപകന്റെ സഹായത്തോടെ ഉദയപുരത്ത് 8 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. ആ സ്ഥലത്താണ് ഇപ്പോള്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും, മാനേജ്‌മെന്റും ചേര്‍ന്ന് ഭവനനിര്‍മ്മാണം നടത്തുന്നത് .
ഭവന നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടമായി മാര്‍ത്തോമാ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാത്യു ബേബി കട്ടിള വെപ്പ് കര്‍മ്മം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക ജോസ്മി ജോഷ്വാ അധ്യക്ഷത വഹിച്ചു. ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയം പി ടി എ പ്രസിഡന്റ് ഭാസ്‌കരന്‍ ആര്‍, വൈസ് പ്രസിഡന്റ് കൃഷ്ണ കെ കെ, സീനിയര്‍ അസിസ്റ്റന്റ് ഷീല എസ്, വിജി വി എസ്, സ്‌കൂള്‍ സ്റ്റുഡന്റസ് കീര്‍ത്തന്‍ രാജ് കെ കെ, പൂര്‍ണേഷ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോഷിമോന്‍ കെ ടി സ്വാഗതവും ഷിന്റോ എം വെമ്പള്ളി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!