കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് നിര്‍മ്മിച്ച വീടിന്റെ താ ക്കോല്‍ദാനം അമ്പലത്തറയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 18ന് വൈകീട്ട് അഞ്ച് മണിക്ക് ഡിസ്റ്റ്രിക്ട് ഗവര്‍ണര്‍ ടി.കെ രാ ജേഷ് താക്കോല്‍ദാനം നിര്‍വഹിക്കും. ലയണ്‍സ് ക്ലബ്ബിന്റെ ഹോം ഫോര്‍ ഹോംലസ് പ്രോജക്ടി ന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷ ന്റെ സഹകരണത്തിലാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. സി.ഇ.ഒ മണപ്പുറം ഫൗ ണ്ടേഷന്‍ ജോര്‍ജ് ടി ദാസ് മുഖ്യാതിഥിയാവും.വള രെ ചെറുപ്രായത്തില്‍ തന്നെ വിധവയായി മാറിയ രണ്ട് കുട്ടികളു ടെ അമ്മ സുജാതയ്ക്കാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. ആറു ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.
അന്നെ ദിവസം വൈകീട്ട് നാലിന് കിഴക്കുംകര മണില്‍ മെട്രോ വായനശാലക്ക് ലയണ്‍സ് ക്ലബ്ബ് നൂറില്‍ കൂടുതല്‍ പുസ്തകകളും കൈമാറ്റവും ഏഴ് മണിക്ക് മേലാങ്കോട്ട് ലയണ്‍സ് ഓഡിറ്റോറിയത്തിന്റെ പുതുക്കി പണിത ഭക്ഷണശാലയുടെയും ഇന്റര്‍ലോക്ക് പാകിയ മുറ്റത്തിന്റെയും ഉദ്ഘാടനവും ഡിസ്ട്രിക്ട് ഗവര്‍ണര്‍ നിര്‍വ്വഹിക്കും.
പത്രമ്മേളനത്തില്‍ പ്രസിഡന്റ്
വി സജിത്ത്,
ഹോം ഫോര്‍ ഹോംലസ് കമ്മിറ്റി
ചെയര്‍മാന്‍
എം ശ്രീകണ്ഠന്‍ നായര്‍, സെക്രട്ടറി
പി കണ്ണന്‍, ട്രഷറര്‍ കെ മിറാഷ്, ലയണ്‍ ക്ലബ്ബ് പബ്ലിക്
റിലേഷന്‍ ഓഫീസര്‍
എന്‍ രാധാകൃഷ്ണന്‍ സംബന്ധിച്ചു.