കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന് എട്ടര കോടി രൂപയുടെ ബജറ്റ്

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന് 2024-2025 വര്‍ഷത്തേക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ 8.5 കോടി രൂപയുടെ ബജറ്റ് .1725100 രൂപയുടെ ജില്ലാ പദ്ധതി ഉള്‍പ്പെടെയാണിത്. ജില്ലാ പദ്ധതിയുടെ ഭാഗമായി യുപി, വനിത മലയാളം വായനാ മത്സരം, കന്നഡ വിഭാഗത്തിനായി യുപി, മുതിര്‍ന്നവര്‍ വായനാ മത്സരം എന്നിവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള സര്‍ഗോത്സവം പഞ്ചായത്ത് , നഗരസഭ, താലൂക്ക്, ജില്ലാ തലങ്ങളില്‍ നടത്തുന്നതാണ്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ജില്ല, താലൂക്ക് സെമിനാറുകള്‍, ഉപകരണ വിതരണം എന്നിവയ്ക്കും ഫണ്ട് ലഭ്യമാക്കും.
ശില്പശാല ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി പ്രഭാകരന്‍ വാര്‍ഷിക പദ്ധതി അവതരണം നടത്തി. ജില്ലാ ജോയന്റ് സെക്രട്ടറി ടി രാജന്‍സ്വാഗതംപറഞ്ഞു.

Spread the love
error: Content is protected !!