കാഞ്ഞങ്ങാട്: ലൈസന്‍സ് പുതുക്കാന്‍ നഗരസഭയില്‍ എത്തുന്ന വ്യാപാരികള്‍ക്ക് സങ്കീര്‍ണ്ണമായ നിരവധി പ്രയാസങ്ങള്‍. മുന്‍ കാലങ്ങളില്‍ മര്‍ച്ചന്റ് അസോസി യേഷന്‍ മുന്‍ കൈയെടുത്ത് ക്യാമ്പുകള്‍ നടത്തിയാണ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ ലളിതമാക്കിയത്. ഇത്തവണ ലൈസന്‍സ് പുതുക്കാന്‍ അ പേക്ഷകന്റെ ആധാര്‍കാര്‍ഡും അതുമായി ലിങ്ക് ചെയ്യുന്ന മൊ ബൈല്‍ വഴിയുള്ള ഒ.ട്ടി.പി നമ്പറും ഉ ണ്ടെങ്കില്‍ മാത്രമെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
ഇപ്രകാരം അ പേക്ഷകള്‍ മണിക്കൂറുകളോളം ലൈസന്‍സ് അ പേക്ഷ നല്‍കനായി കാത്തിരിക്കണം. സോഫ്റ്റ് വെയറിലെ തടസങ്ങള്‍കാരണം യഥാസമയം ലോഗ് ചെയ്യാന്‍ സാധിക്കുന്നില്ല. ഒരു തവണ അപ്രൂവല്‍ കിട്ടിയാല്‍ പണമടക്കാന്‍ നഗരസഭ ഓഫിസില്‍ പോയി അനുവാദം വാങ്ങണം. പിന്നീട് വിണ്ടും അക്ഷയയില്‍ പോയാലെ കാര്യം നടക്കുകയുള്ളു. ഒരു അപേക്ഷകനില്‍ ത ന്നെ കൂടുതല്‍ സമയം എടുക്കേണ്ടി വരുന്നതിനാല്‍ അക്ഷയ കേന്ദ്രങ്ങള്‍ ലൈസന്‍സ് സംബന്ധമായ വിഷയങ്ങള്‍ ഏറ്റടുക്കാന്‍ മടിക്കുന്നു. ഇത്തവണ ഹരിത കര്‍മ്മ സേനയില്‍ നിന്നും സ്ഥാപനം മാലിന്യ മുക്തമാക്കി എന്നതിനുള്ള അനുമതിയും ആവശ്യമാണ്. എന്നാല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മാലിന്യമില്ല. എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ ഹരിത കര്‍മ്മ സേനയില്‍ പണമടച്ച രസീതി ഹാജരാക്കേണ്ട അവസ്ഥയാണ്. ലൈസന്‍സ് പുതുക്കാനുള്ള തടസങ്ങള്‍ നീക്കണ മെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ട് മര്‍ച്ചന്റ് അസോസിയേഷന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി സുജാതക്ക് നി വേദനം നല്‍കി. പ്രസിഡന്റ് സി യൂസുഫ് ഹാജി, ട്രഷറര്‍ ഗിരീഷ് നായക്ക്, വൈസ് പ്രസിഡന്റ് രാ ജേന്ദ്ര കുമാര്‍, സെക്രട്ടറി വി നോദ്, രജ്ജിത്,ടി മുഹമ്മദ് അസ്ലം എന്നിവര്‍ ചേര്‍ന്നാണ് ചെയര്‍ പേഴ്സണ്‍ നി വേദനം നല്‍കി.വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള തടസം നീക്കണ മെന്നാവശ്യ പ്പെട്ട് കാഞ്ഞങ്ങാട് മര്‍ച്ചന്റ് അ സോസി യേഷന്‍ പ്രസിഡന്റ് സി യൂസുഫ് ഹാജി നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി സുജാത നിവേദനംനല്‍കി.