കാഞ്ഞങ്ങാട്: മൂന്നര ലക്ഷത്തോളം വരുന്ന ആധാരമെഴുത്തുകാര്‍ തൊഴിലെടുക്കുന്ന കേരളത്തിത്തിലെ പ്രധാനപ്പെട്ട ഒരു സ്വയം തൊഴില്‍ മേഖലയായ ആധാരമെഴുത്ത് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ ആവശ്യപ്പെട്ടു.
ഈ മേഖലയില്‍ നിന്നുംആധാരമെഴുത്തുകാരെ പൂര്‍ണ്ണമായും തുടച്ചുനീക്കാനെ പുതിയ ടെംപ്ലേറ്റ് സംവിധാനം കൊണ്ട് ഉപകരിക്കൂ എന്ന് അസിനാര്‍ തുടര്‍ന്ന് പറഞ്ഞു.രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പില്‍ വരുത്തുന്നതിന് വേണ്ടി ഉത്തരവ് ഇറക്കിയ ടെംപ്ലേറ്റ് സംവിധാനം പൂര്‍ണ്ണമായും നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്ത് അസോസിയേഷന്‍ (എകെഡി ഡബ്യൂആന്റ് എസ് എ ) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് സബ്ബ് – രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍.യൂണിറ്റ് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ ആധ്യക്ഷം വഹിച്ചു.
രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. ജയപാലന്‍ ( സി.പി.എം), എന്‍. അശോക് കുമാര്‍ (ബി.ജെ പി ), ടി. അബ്ദുള്‍ അസീസ് (മുസ്ലിംലീഗ്), ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.വി. വിനോദ്, എം. ബാലചന്ദ്രന്‍, എ .അരവിന്ദാക്ഷന്‍, എം. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
ടി.പി. ബീന സ്വാഗതവും , യു ദേവരാജന്‍ നന്ദിയുംപറഞ്ഞു.