കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പും അനുമോദനവും നടന്നു. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ബാലദേവി കെ.എ എസ് ഉദ്ഘാടനം ചെയ്തു അഡല്‍റ്റ് ജില്ല റിസോര്‍സ് കമ്മീഷണര്‍ ജി.കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു .ജില്ല ഭാരവാഹികളായ ടി കാഞ്ചന, കെ ജയചന്ദ്രന്‍,സൂസമ്മ വി.എല്‍, ടി വിലാസിനി, വി.കെ ഭാസ്‌കരന്‍ ,ടി. ഇ സുധാമണി, പി.ടി തമ്പാന്‍ കെ.രാമകൃഷ്ണന്‍, കെ രത്‌നാകരന്‍ നായര്‍, പി.വി ജയരാജ്, വി സുധാകരന്‍ , വിജേഷ്, രാജേശ്വരി,ഷേര്‍ളി ജോര്‍ജ്, ഷോളി,എന്നിവര്‍ സംസാരിച്ചു ചടങ്ങില്‍ വെച്ച് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജി.കെ ഗിരിജ, പി.വി ശാന്തകുമാരി, മാത്യു വി.ജെ. രമാദേവി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
ലോങ്ങ് സര്‍വീസ് അവാര്‍ഡ് ജേതാക്കള്‍ രാജ്യപുരസ്‌കാര്‍ ഹീര ഖ് പംഖ് ചതുര്‍ത്ഥ ചരണ്‍ അവാര്‍ഡ് ജേതാക്കളുടെ സ്‌കൂള്‍ മേധാവികള്‍, ഗോള്‍ഡന്‍ ആരോ ജേതാക്കള്‍,കാമ്പൂരിയിന്‍ പങ്കെടുത്തവര്‍ , ജില്ല തല ക്വിസ് പെയിന്റിങ്ങ് മത്സര വിജയികള്‍ എന്നിവരെഅനുമോദിച്ചു.