അന്താരാഷ്ട വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീ പഥം എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു: പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു

ഒടയംചാല്‍ : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ,മോഡല്‍ ജെന്‍ഡര്‍ റിസോഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീ പഥം എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ‘ വനിത മുന്നേറ്റത്തില്‍ കുടുംബശ്രിയുടെ പങ്ക് ,’എന്ന വിഷയത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ.പത്മാവതി ക്ലാസ്സ് എടുത്തു.

‘സമം അവാര്‍ഡ് ജേതാവ് എം ലക്ഷ്മി, മുന്‍ സി ഡി എസ് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മാരായ വി .ഓമന, എം സുശീല , കെ.ലളിത, ശാന്തകുമാരി ‘ 2023 അത് ലറ്റ് മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ ചോയിച്ചി അമ്മ ,കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മൈക്രോബയോളജിയില്‍ ഡോക്ട്രേറ്റ് നേടിയ അമ്പിളി ,കഴിഞ്ഞ സാക്ഷരത തുല്യത എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അമ്മിണി ജോസ്, കെ.വിശ്യാമള, കെ.രമണി, നളിനി, ജില്ലയിലെ മികച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ന്റെ അവാര്‍ഡ് നേടിയ ജി ആര്‍ സി യിലെ ക മ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി തങ്കമണി എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗോപാലകൃഷ്ണന്‍ ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ് സണ്‍ രജനികൃഷ്ണന്‍, മനീഷ്, ഷൈജ , കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി തങ്കമണിഎന്നിവര്‍ സംസാരിച്ചു.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു കൃഷ്ണന്‍ സ്വാഗതവും മുന്‍ വൈസ് ചെയര്‍പേഴ് സണ്‍ പി.എല്‍ ഉഷാകുമാരി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!