കാഞ്ഞങ്ങാട്: പട്ടികയില്‍ ഉള്‍പ്പെടുത്തിയ ശേഷം അകാരണമായി പുറത്താക്കിയ 1031 ദുരിതബാധിതരെ തിരിച്ചെടുക്കുക, സൗജന്യ ചികിത്സയും മരുന്നും നല്‍കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്റെ മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് എ.ബി.വി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരം 46 ആം ദിവസത്തിലേക്ക് കടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള അനുകൂല നടപടികളും ഇല്ലാത്ത സാഹചര്യത്തില്‍ തുടര്‍ന്നുള്ള സമരത്തിന് എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് വിഷ്ണു വരക്കാട്ഉറപ്പ്നല്‍കി