കാസര്‍കോട് :കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ക്കായി മികച്ച രീതിയില്‍ വായ്പ സഹായം നല്‍കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത കനറാ ബാങ്കിനെ ജില്ലയിലെ മികച്ച ബാങ്കായി കുടുംബശ്രീ ജില്ലാ മിഷന്‍ തിരഞ്ഞെടുത്തു. ബാങ്കിനുള്ള ഉപഹാരങ്ങള്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്കില്‍ നിന്നും കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് ,റീജിയണല്‍ മാനേജര്‍ തിന്മ നായക്ക്, ലീഡ് ബാങ്ക് മാനേജര്‍ എന്‍.വി. ബിമല്‍ എന്നിവര്‍ ചേര്‍ത്ത് സ്വീകരിച്ചു.
ചടങ്ങില്‍ കുടുംബശ്രീ ജില്ല മിഷന്‍ കോഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ.ഡി.എം.സി.ഇക്ബാല്‍ സി എച്ച് പദ്ധതി വിശദീകരണം നടത്തി.ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി,ഡി. ഹരിദാസ് ,ഷീബ എം , ഉഷാരാജു എന്നിവര്‍സംസാരിച്ചു