ദുബൈ: ദുബൈ കെ. എം. സി. സി. കാഞ്ഞങ്ങാട് മണ്ഡലം പ്രവര്‍ത്തക കന്‍വെന്‍ഷനും, കെ. എം. സി. സി.കാസര്‍ഗോഡ് ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും അബൂഹൈലില്‍ വെച്ച് നടത്തി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഖാലിദ് പാലക്കിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ദുബൈ കെ. എം.സി. സി. നേതാവ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ. എം. സി. സി. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യാപാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി. ആര്‍, ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ വൈസ് പ്രസിഡന്റുമാരായ സി.എച്ച് നൂറുദ്ദീന്‍, ഹനീഫ ബാവ നഗര്‍ സെക്രട്ടറി ബഷിര്‍ പാറപ്പള്ളി എന്നിവരെ ഷാളണിയിച്ച് സ്വീകരിച്ചു. റമളാന്‍ റിലീഫ് ഉല്‍ഘാടനം മണ്ഡലം ഉപദേശക സമിതി ചെയര്‍മാന്‍ മുജീബ് മെട്രോ ഖാലിദ് പാലക്കിക്ക് നല്‍കി നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് ഉദ്ഘാടനം ട്രഷറര്‍ ആരിഫ് കൊത്തിക്കാല്‍ സലാം കന്യാപാടിക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് കൂളിയങ്കാല്‍ സ്വാഗതവും ആരിഫ് കൊത്തിക്കാല്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി സാദിഖുല്‍ അമീന്‍ ഖിറാഅത്ത് നിര്‍വ്വഹിച്ചു. അഫ്‌സല്‍ മെട്ടമ്മല്‍, ജലീല്‍ മെട്രൊ, യൂസുഫ് മുക്കൂട്, ഹനീഫ കൊളത്തിങ്കാല്‍, ഷാജഹാന്‍ ഹദ്ദാദ്, ശംസുദ്ദീന്‍ പുഞ്ചാവി, അസീസ് പടന്നക്കാട്, അഷ്‌റഫ് ബച്ചന്‍, സലീം പുഞ്ചാവി, ശാനു പാറപ്പള്ളി, റഷീദ് ആവിയില്‍ എന്നിവര്‍സംസാരിച്ചു.