കാഞ്ഞങ്ങാട്:-സേവന സന്നദ്ധസ്ത്രീശക്തികരണമേഖലയില്‍വിവിധ പ്രവര്‍ത്തനങ്ങളുമായികുടുംബശ്രീ ജില്ലാ മിഷന്‍. ഡി ഡി യു ജി കെ വൈ, കെ കെ ഇ എം എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ വിവിധ കമ്പനി പ്രതിനിധികളുടെ സംഗമം സി എക്‌സ് ഒ സമ്മിറ്റ് – എംപ്ലോയര്‍സ് കോണ്‍ക്ലേവ് 24 നടന്നു. കുടുംബശ്രീയുടെ വിവിധ സംയോജന സാധ്യതകളും പദ്ധതി വിശദീകരണവും നടത്തി. അതോടൊപ്പം കുടുംബശ്രീയുടെ അമൃതം പുട്ടുപൊടിയുടെ ലാഞ്ചിങ്ങും പരപ്പ ബ്ലോക്ക് ന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഡെവലപ്‌മെന്റ് പ്രോഗ്രാം ന്റെ 1200 സംരമ്പക ലക്ഷ്യ പൂര്‍ത്തീകരണ പ്രഖ്യാപനം,അജാനൂര്‍ പഞ്ചായത്ത്.രാമ ഗിരിയില്‍കുടുംബശ്രീ ജെ എല്‍ ജിമാതൃകപച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പും,വിത്തിടല്‍ ചടങ്ങ് നടന്നു .കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്റെനേതൃത്വത്തില്‍ ഉള്ള കുടുംബശ്രീയുടെ ടീം ന്റെജില്ലയിലെ പ്രവര്‍ത്തനങ്ങള്‍മികച്ചതും മാതൃകാപരവും ആണെന്നും,എല്ലാ മേഖലകളെയും സംയോജിപ്പിച്ച്കൂട്ടായ പ്രവര്‍ത്തനത്തിലൂടെകൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്നതിന്കഴിയണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മുഖ്യാതിഥിയായി. ജില്ലാ വ്യവസായ വകുപ്പ്ഓഫീസര്‍ഓഫീസര്‍ വി.സജിത്ത്,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാരായ സുജിനി, സൂര്യ ജാനകി, വി.വി.സുനിത, എം.സുമതി, കെ.സനൂജ അസിസ്റ്റന്റ് ജില്ലാ മിഷന്‍ അസിസ്റ്റന്റ്‌കോര്‍ഡിനേറ്റര്‍ മാരായ ഡി ഹരിദാസ്, സി എച്ച് ഇക്ബാല്‍, ജില്ലാ പ്രോഗ്രാമാനേജര്‍മാരായ എം രേഷ്മ, സി കൃപ്ന, എം ഷീബ, കെ ആതിര എന്നിവര്‍സംസാരിച്ചു.