ആയിരം ദിവസം വാര്‍ത്തകള്‍ വായിച്ച് വിസ്മയം തീര്‍ത്ത വേദികയെ കാഞ്ഞങ്ങാട് പ്രസ് ഫോറം ആദരിച്ചു

കാഞ്ഞങ്ങാട്: ആയിരം ദിവസം വാര്‍ത്തകള്‍ വായിച്ച് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും മൂന്നാംമൈല്‍ കേശവ്ജിസ്മാരകഗ്രന്ഥാലയം ബാലവേദിപ്രസിഡന്റുമായ വേദികയെ കാഞ്ഞങ്ങാട് പ്രസ് ഫോറം ആദരിച്ചു.
2021-ല്‍ ജൂണ്‍ 19ന് കാഞ്ഞങ്ങാട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോളാണ് വേദിക വാര്‍ത്തകള്‍ വായിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം ഓഡിയോ രൂപത്തില്‍ അയച്ച് ആരംഭിച്ച പ്രവര്‍ത്തനമാണ് ആയിരം പിന്നിട്ടത്. പ്രസ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.പി ബാലദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറത്തിന്റെയും കേശവ്ജിഗ്രന്ഥാലയത്തിന്റെയും ഉപഹാരങ്ങള്‍ സമ്മാനിച്ചു പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി പ്രഭാകരന്‍, റിട്ട.എ.ഇ.ഒ പി.വി ജയരാജ് , കാവുങ്കാല്‍ നാരായണന്‍, കെഎസ്ഹരി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് ലൈബ്രറി കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ്, സുകുമാരന്‍ പെരിയാച്ചൂര്‍, പ്രസ് ഫോറം വൈസ്
പ്രസിഡന്റ് കെ എസ് ഹരി എന്നിവര്‍ പ്രസംഗിച്ചു.
പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും
ട്രഷറര്‍ ഫസലുറഹ്‌മാന്‍ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!