കാഞ്ഞങ്ങാട്: സ്‌നേഹവീട് ആതിഥേയത്വം നല്‍കുന്ന ഭിന്നശേഷി കുട്ടികളുടെ സംസ്ഥാന കലാമേള
അഭിന്നം മെയ് 5 ന് പ്രത്യേകം തയ്യാറാക്കിയ ആഡിറ്റോറിയത്തില്‍ വെച്ച് നടത്തും. പതിനാല് ജില്ലകളില്‍ നിന്നും പങ്കാളിത്തം ഉറപ്പിക്കും. ഭിന്നശേഷി കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് അംഗീകാരം നല്‍കി മറ്റു കുട്ടികള്‍ക്കൊപ്പം നില്‍ക്കാനുള്ള അവസരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കടക്കമുള്ള ഭിന്നശേഷിക്കാര്‍ക്കു വേണ്ടി 2014 ലാണ് ജനകീയ പങ്കാളിത്തത്തോടെ അമ്പലത്തറയില്‍ സ്‌നേഹവീട് ആരംഭിക്കുന്നത്.
വാടക ക്വാര്‍ട്ടേര്‍സില്‍ മൂന്ന് കുട്ടികളുമായി തുടങ്ങിയ സ്‌നേഹവീട്
വടകര തണലിന്റെ സഹകരണത്തോടെ നൂറോളം കുട്ടികള്‍ക്ക് സൗജന്യ തെറാപ്പി സൗകര്യമൊരുക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിട്ടുണ്ട്.
ജില്ലയുടെ പല ഭാഗത്ത് നിന്നും കുട്ടികള്‍ തെറാപ്പ് സേവനം ഉപയോഗപ്പെടുത്തുന്നു.
കുട്ടികള്‍ക്കടക്കം മുതിര്‍ന്നവര്‍ക്കും ഫിസിയോ തെറാപ്പി നല്‍കി വരുന്നു.
സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, ബിഹേവിയര്‍ തെറാച്ചി, സ്‌പെഷല്‍ എഡുക്കേഷന്‍, വൊക്കേഷണല്‍ ട്രെയിനിംഗ് എന്നിവയാണ് മറ്റു തെറാപ്പി സേവനങ്ങള്‍ . വിദേശത്ത് ഗ്രാഫിക് ഡിസൈനറായ ഉമേശ് കാഞ്ഞങ്ങാടാണ് ലോഗോ രൂപകല്പന ചെയ്തത്. പത്ര സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ ഡോ:അംബികാസുതന്‍ മാങ്ങാട്, പീതാംബരന്‍ കെ.രാജേഷ് സ്‌ക്കറിയ
പി .വി . ജയരാജ്
അമ്പലത്തറ നാരായണന്‍,
മുനീസ അമ്പലത്തറ
ജെയിന്‍ . പി.വര്‍ഗ്ഗീസ്,
രതീഷ് അമ്പലത്തറ എന്നിവര്‍സംബന്ധിച്ചു.