കുറ്റിക്കോല്‍ : പരിസ്ഥിതി സംഘടനയായ കുറ്റിക്കോല്‍ ജീവനം ജൈവ വൈവിധ്യ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ തലേ ലേഖന മത്സരത്തില്‍ രാജു ചിത്താരി ഒന്നാം സ്ഥാനവും രാജന്‍ മുനിയൂര്‍ രണ്ടാം സ്ഥാനവും സബിത മണികണ്ഠന്‍ പെരുമ്പള മൂന്നാം സ്ഥാനവും നേടി. കാലാവസ്ഥ വ്യതിയാനവും പ്രാദേശിക പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിലാണ് ലേഖന മത്സരം നടന്നത്. വിജയി കള്‍ക്ക് 17 ന് കുറ്റിക്കോല്‍ കളക്കരയില്‍ നടക്കുന്ന ജീവനം ഉദ്ഘാടന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എം.എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മുഖ്യപ്രഭാഷണംനടത്തും.