കാഞ്ഞങ്ങാട്ടെ ബൈക്ക് മോഷണം : പ്രതി അറസ്റ്റില്‍; മുളിയാര്‍ ബാലനടുക്കം സ്വദേശി ഉമര്‍ ഫാറൂക്കിനെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട് : നിരവധി വാഹന മോഷണ കേസിലെ പ്രതിഅറസ്റ്റില്‍. മുളിയാര്‍ ബാലനടുക്കം സ്വദേശി ഉമര്‍ ഫാറൂക്കിനെയാണ് ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 9ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രിയദര്‍ശന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. അനേഷണത്തിന്റെ ഭാഗമായി 20 ഓളം സി സി ടി വി പരിശോധന നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒമര്‍ ഫാറൂഖ് മുന്‍പും വാഹന മോഷണ കേസില്‍ പ്രതിയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, പ്രേമരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റഹീം, ഷൈജു വെള്ളൂര്‍ രജീഷ് കൊടക്കാട് എന്നിവരുംഉണ്ടായിരുന്നു.

Spread the love
error: Content is protected !!