ജി. എല്‍ പി സ്‌കൂള്‍ വാഴക്കോട് ചിത്ര കാവ്യോത്സവം നാളെ

കോട്ടപ്പാറ: ജി. എല്‍ പി സ്‌കൂള്‍ വായക്കോട് സമഗ്രശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചിത്ര കാവ്യോത്സവം നാളെ നടക്കും. 3, 4 ക്ലാസ്സുകളിലെ മലയാള കവിതകളെ ചിത്രീകരിക്കുന്ന പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കാളികളാവും. ബി.ആര്‍.സി ഹോസ്ദുര്‍ഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി വാര്‍ഡ് മെമ്പര്‍ എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യും ബി പി സി .ഡോ രാജേഷ് കെ.വി. മുഖ്യതിഥിയായിരിക്കും. തുടര്‍ന്ന് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്ന മികവു പ്രദര്‍ശനം പഠനോത്സവം 2024 അരങ്ങേറും. അറിവാണ് മുഖ്യം മികവാണ് ലക്ഷ്യം എന്ന സന്ദേശം വിളിച്ചോതുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ അവതരിപ്പിക്കും.

Spread the love
error: Content is protected !!