നീലേശ്വരം: ലോക് സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും ജനവിധി തേടുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആദ്യ ഘട്ട പര്യടനം തുടങ്ങി. ഇന്ന് രാവിലെ നഗരത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മഹാത്മജി പ്രതിമയുടെ കാല്‍ തൊട്ടു വന്ദിച്ചാണ് ഏകദിന പര്യടനത്തിന് തുടക്കംകുറിച്ചത്. നേരത്തേ സ്ഥാനാര്‍ത്ഥിയെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും യു ഡി എഫ് പ്രവര്‍ത്തകര്‍ ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് നഗരസഭ ഓഫീസിനടുത്തുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് സ്വീകരിച്ചത്.
കോണ്‍വെന്റ് ജംഗ്ഷന്‍ വരെ തുറന്ന വാഹനത്തില്‍ സ്ഥനാര്‍ത്ഥി റോഡ് ഷോ നടത്തി. ഉച്ചയോടെ മലയോര പഞ്ചായത്തുകളായ ഇസ്റ്റ് എളേരി, വെസ്റ്റ് എളേരി തുടങ്ങിയ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. വൈകുന്നേരം തീരദേശ പഞ്ചായത്തുകളില്‍ റോഡ് ഷോ നടത്തും. നീലേശ്വരം നടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തില്‍
കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, എ.ജി.സി.ബഷീര്‍, മാമുനി രവി, കെ.കെ.രാജേന്ദ്രന്‍, കെ.വി.സുധാകരന്‍, പി.കുഞ്ഞിക്കണ്ണന്‍, ഇ.എം.കുട്ടി, കെ.പി.പ്രകാശന്‍, കരിമ്പില്‍ കൃഷ്ണന്‍, പി.കെ.നസീര്‍,
ലത്തീഫ് നീലഗിരി,രമേശന്‍ കരുവാച്ചേരി, മഡിയന്‍ ഉണ്ണികൃഷ്ണന്‍, കെ.ഉമേശന്‍, എറുവാട്ട് മോഹനന്‍, കാര്‍ത്തികേയന്‍ ഇരിയ, പ്രവാസ് ഉണ്ണിയാടന്‍, ഇ.ഷജീര്‍, കെ.കാര്‍ത്യായണി എന്നിവര്‍നേതൃത്വംനല്‍കി.