തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ . അരി വിതരണവും മസ്റ്ററിംഗും ഒരുമിച്ച് നടത്തിയാല്‍ സാങ്കേതിക പ്രശ്‌നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മഞ്ഞ നിറമുളള കാര്‍ഡുകാര്‍ക്ക് സാദ്ധ്യമായാല്‍ മസ്റ്ററിംഗ് നടത്താമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ പല റേഷന്‍ കടകളിലായി നൂറ് കണക്കിനാളുകളാണ് മസ്റ്ററിംഗ് നടത്തുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സെര്‍വര്‍ മാറ്റാതെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. റേഷന്‍ വിതരണം ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് മാറ്റി വച്ചാണ് മസ്റ്ററിംഗ് നടത്താന്‍ തീരുമാനിച്ചത്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് ഇന്ന് രാവിലെ മുതല്‍ മുടങ്ങിയിരുന്നു