കാഞ്ഞങ്ങാട്: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.മുന്‍ കെ.പി.സി.സി.മെമ്പറും അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ.നാരായണന്‍ ചെയര്‍മാനായിട്ടാണ് കമ്മിറ്റി രൂപീകരിച്ചത്. മറ്റു ഭാരവാഹികള്‍ അഡ്വ.രമേഷ് യാദവ്, അഡ്വ.അരവിന്ദന്‍, ബാലചന്ദ്രന്‍ കോയിത്തട്ട, (വൈസ് ചെയര്‍മാന്‍മാര്‍), എം.പ്രശാന്ത്, വിനീത് കുമാര്‍. ബി. (ജനറല്‍ കണ്‍വീനര്‍മാര്‍), സുരേന്ദ്രന്‍ കല്യാണ്‍ റോഡ്, ഗണേശന്‍ പാണത്തൂര്‍, രാമകൃഷ്ണന്‍, കെ.കെ.നാരായണന്‍(കണ്‍വീനര്‍മാര്‍)