കാഞ്ഞങ്ങാട് : വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു. വേലാശ്വരത്തെ മുരളി ആണ് മരിച്ചത്. ഒരു മാസം മുമ്പ് അതിഞ്ഞാല്‍ കോയാപ്പള്ളിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം. സീതാറാം-വസന്തി ദമ്പതികളുടെ മകനാണ്. ഭാര്യ: നാഗവേണി, മക്കള്‍: കാര്‍ത്തിക്, കീര്‍ത്തി, കീര്‍ത്തന. സഹോദരങ്ങള്‍: ലക്ഷ്മി നാരായണന്‍, പ്രശാന്ത്, വനിത, പരേതനായപവി.