നീലേശ്വരം: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. രാവിലെ ഭീമനടിയിലാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മണ്ഡലത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരെയും നേതാക്കളെയും സന്ദര്‍ശിച്ചു. വൈകുന്നേരം 6 മണിക്ക് നീലേശ്വരം കോണ്‍വന്റ് ജംങ്ഷനില്‍ റോഡ് ഷോയില്‍ പങ്കെടുത്തു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി.വി. സുരേഷ്, മുതിര്‍ന്ന നേതാക്കളായ സതീഷ് ചന്ദ്ര ഭണ്ഡാരി, കെ. കെ. നാരായണന്‍ എന്നിവര്‍ പര്യടനത്തില്‍സംബന്ധിച്ചു.